യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് മോചനം; രക്ഷയായത് ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍

malayis-from-yeman

മസ്‌കത്ത്: യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെ 14 ഇന്ത്യക്കാര്‍ക്ക് മോചനം. ഒന്‍പത് മാസമായി യമനില്‍ തടഞ്ഞുവയ്ക്കപ്പെട്ടവര്‍ക്ക് ഒമാന്‍ സര്‍ക്കാറിന്റെ ഇടപെടലാണു മോചനം സാധ്യമാക്കിയത്. സന്‍ആ ഇന്ത്യന്‍ എംബസിയും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാന്‍ സര്‍ക്കാറിന്റെ സഹായത്തിന് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി.

കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 പേരാണ് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് യമനില്‍ തടഞ്ഞുവെക്കപ്പെട്ടത്. ഇവരുടെ മോചനത്തിനായി ഇന്ത്യ നിരന്തരമായി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഒമാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമായതോടെയാണ് മോചനം എളുപ്പമായത്. 14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും. ഒമാന്‍ വഴിയാണ് നിലവില്‍ ഒമാനില്‍ ഇന്ത്യയിലേക്ക് വിമാന യാത്രാ സൗകര്യമുള്ളത്.