യുഎസില്‍ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തി ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി

malayali nurse killed in us

വാഷിങ്ടണ്‍: യുഎസിലെ മയാമിയില്‍ മലയാളി നഴ്‌സിനെ ക്രൂരമായി കൊലപ്പെടുത്തി. മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി (28) ആണ് കുത്തിവീഴ്ത്തി ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റിയത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്നു.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയതായും പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി ദമ്പതികള്‍ അകന്നു കഴിയുകയായിരുന്നു. നോറ (രണ്ട് വയസ്സ്) മകളാണ്.