Monday, April 19, 2021
Home News International മലയാളി വിദ്യാര്‍ഥിനി ദക്ഷിണകൊറിയയിലെ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

മലയാളി വിദ്യാര്‍ഥിനി ദക്ഷിണകൊറിയയിലെ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

ചെറുതോണി: ദക്ഷിണ കൊറിയയില്‍ ഇടുക്കി സ്വദേശിനി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ലീജ ജോസ് (28) ആണ് മരിച്ചത്. ദക്ഷിണ കൊറിയയില്‍ 4 വര്‍ഷമായി ഗവേഷക വിദ്യാര്‍ഥിനിയാണ് ലീജ. കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിക്ക് നാട്ടില്‍ വന്നിരുന്നു. കോവിഡ് വ്യാപകമായതിനാല്‍ നിശ്ചയിച്ചിരുന്ന സമയത്ത് തിരികെ പോകാന്‍ കഴിഞ്ഞില്ല.

പിന്നീട് കഴിഞ്ഞ ആറിനാണ് ലീജ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് ദക്ഷിണ കൊറിയയിലേക്കു പുറപ്പെട്ടത്. സപ്തംബറില്‍ വിസ കാലാവധി തീരുന്നതിനാല്‍ ആയിരുന്നു മടക്കം. കൊറിയയില്‍ എത്തി 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വന്നിരുന്നു.

ഇതിനിടെ ചെവിവേദനയും പുറം വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ നടത്തിയെങ്കിലും കുറയാത്തതിനെത്തുടര്‍ന്ന് തിരികെ നാട്ടിലേക്കു പോരാന്‍ ടിക്കറ്റ് എടുത്തിരുന്നു. വ്യാഴാഴ്ച വൈകിട്ട് വിമാനത്താവളത്തില്‍ എത്തിയ ലീജ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതശരീരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങള്‍: ലീജോ, ലീനോ.

Most Popular