മലേഷ്യയില്‍ ഇന്ന് 38 പേര്‍ക്കു കൂടി കോവിഡ്; 26 പേര്‍ പുറത്തുനിന്നെത്തിയവര്‍

malaysia covid health director general datuk dr noor hisham

ക്വലാലംപൂര്‍: മലേഷ്യയില്‍ ഇന്ന് 38 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 26 പേര്‍ പുറത്തുനിന്നെത്തിയവരാണ്. 51 പേരെ ഇന്ന് രോഗം സുഖപ്പെട്ട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 6,404 ആയി.

ഇന്ന് ഉച്ചവരെ പുതിയ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 7,857 പേര്‍ക്കാണ് മലേഷ്യയില്‍ ഇതുവരെ കോവിഡ് റിപോര്‍ട്ട് ചെയ്തത്. പ്രാദേശിക സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 12 പേരില്‍ ആറ് പേര്‍ മലേഷ്യക്കാരും ബാക്കി വിദേശികളുമാണ്.

Malaysia records 38 new Covid-19 cases, no deaths today