ലണ്ടന്‍: ബാഗുകളിലും സ്യൂട്ട്കേസുകളിലുമായി പണവുമായി ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ച ചെക്ക് റിപബ്ലിക് പൗരന്മാരായ യുവാവും യുവതിയും ലണ്ടനില്‍ പിടിയിലായി. 1.2 ദശലക്ഷം പൗണ്ട് (1.58 ദശലക്ഷം ഡോളര്‍) ഇവരില്‍ നിന്ന് പിടികൂടിയത്. രണ്ട് ലഗേജ് ബാഗുകളിലും മൂന്ന് സ്യൂട്ട്കേസുകളിലുമായാണ് ഇവര്‍ പണം സൂക്ഷിച്ചിരുന്നത്. 37 കാരനായ യുവാവിനേയും 27 കാരിയേയും ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് ഉദ്യോഗസ്ഥര്‍ നവംബര്‍ എട്ടിന് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. സംഘടിത ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെയുള്ള തങ്ങളുടെ പോരാട്ടത്തിലെ സുപ്രധാനമായ നീക്കമാണ് അനധികൃത പണം കടത്ത് പിടികൂടിയതെന്ന് മന്ത്രി ക്രിസ് ഫിലിപ്പ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ 1.9 ദശലക്ഷം പൗണ്ടുമായി ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ച മറ്റൊരു സ്ത്രീയും പിടിക്കപ്പെട്ടിരുന്നു.