Tuesday, July 27, 2021
Home News International പറന്നു തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്കു ചാടി

പറന്നു തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്കു ചാടി

ലോസാഞ്ചലസ്: പറന്നുയരാനായി റണ്‍വേയില്‍ ചലിച്ചു തുടങ്ങിയ വിമാനത്തില്‍നിന്ന് യാത്രക്കാരന്‍ പുറത്തുചാടി.
ലോസാഞ്ചലസ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുനൈറ്റഡ് എക്സപ്രസ് വിമാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. സാള്‍ട്ട്‌ലേക്ക് സിറ്റിയിലേക്കു പറക്കാനായി വിമാനം ചലിച്ചുതുടങ്ങിയതോടെ യാത്രക്കാരന്‍ പുറത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. കോക്പിറ്റിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ എമര്‍ജന്‍സി വാതില്‍ തുറന്ന് റണ്‍വേയിലേക്ക് ചാടുകയായിരുന്നു.

വിമാനത്താവള അധികൃതര്‍ ഉടന്‍തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മണിക്കൂറുകള്‍ക്കു ശേഷമാണ വിമാനം പറന്നുയര്‍ന്നത്. എന്തിനാണ് ഇയാള്‍ വിമാനത്തില്‍ നിന്ന് ചാടിയതെന്ന കാര്യം വ്യക്തമല്ല. വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ആദ്യം റിപോര്‍ട്ടുകള്‍ വന്നിരുന്നു.

വ്യാഴാഴ്ച്ച നടന്ന മറ്റൊരു സംഭവത്തില്‍ ഇതേ വിമാനത്താവളത്തിലെ സുരക്ഷാ വേലി തകര്‍ത്ത് ഫെഡ്എക്‌സ് എക്‌സ്പ്രസിന്റെ കാര്‍ഗോ കേന്ദ്രത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് റണ്‍വേകള്‍ താല്‍ക്കാലികമായി അടച്ചിടേണ്ടി വന്നു.

ഈ മാസമാദ്യം ലോസാഞ്ചലസില്‍ നിന്നു പറന്നുയര്‍ന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് ഒരാള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സംഭവവും റിപോര്‍ട്ട് ചെയ്തിരുന്നു.
ALSO WATCH

Most Popular