Wednesday, September 22, 2021
Home News International ഫുട്ബോള്‍ ഇതിഹാസമായ മെസ്സി പി എസ് ജിയിലേക്ക്

ഫുട്ബോള്‍ ഇതിഹാസമായ മെസ്സി പി എസ് ജിയിലേക്ക്

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ അമീറിന്റെ സഹോദരന്‍ ഖാലിദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ ട്വിറ്റെർ പോസ്റ്റാണ് ആരാധകരെ ആകാംഷയിലാഴ്ത്തുന്നത് .ഖത്തര്‍ അമീറിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജി ഫുട്ബോള്‍ ഇതിഹാസമായ മെസ്സിയെ സ്വന്തമാക്കിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.  ഇരു കൂട്ടരും തമ്മിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞുവെന്നും മെസ്സി പിഎസ്ജി താരമായിട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരുമെന്നും അല്‍താനി ട്വീറ്ററിലൂടെ അറിയിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി മെസ്സിയെ സ്വന്തമാക്കാന്‍ പദ്ധതികളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഖത്തര്‍ അമീറിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജി തന്നെ താരത്തെ സ്വന്തമാക്കുമെന്നുറപ്പായിരുന്നു.മെസ്സിയുടെ ഉയര്‍ന്ന വേതനം നല്‍കാന്‍ കഴിയുന്ന രണ്ടു ടീമുകളും സിറ്റിയും പിഎസ്ജിയുമാണ്. 80 മില്യണ്‍ യൂറോയാണ് വാര്‍ഷിക വരുമാനമായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മെസ്സിയും റാമോസും തമ്മിലുള്ള ചിത്രത്തോടൊപ്പം 8 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ എന്ന മറ്റൊരു ട്വീറ്റും അല്‍താനി പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മെസ്സി ബാർസിലോണ വിടുന്നത്. മെസ്സിയുമായുള്ള കരാർ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്നാണ് മെസി ക്ലബ് വിട്ടത്. 2000 സെപ്റ്റംബറില്‍ പതിമൂന്നാം വയസിലാണ് മെസി ബാഴ്സയിലെത്തുന്നത്. അതിന് ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി കളിച്ചിട്ടില്ല. മെസ്സി ഇനി പി എസ് ജി ക്ക് വേണ്ടി കളിക്കുന്നത് കാത്തിരിക്കുകയാണ് കായിക ലോകം.

Most Popular