Sunday, May 16, 2021
Home News International ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ അപ്പോളോ-11 ദൗത്യ സംഘത്തിലെ മൈക്കല്‍ കൊളിന്‍സ് അന്തരിച്ചു

ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ അപ്പോളോ-11 ദൗത്യ സംഘത്തിലെ മൈക്കല്‍ കൊളിന്‍സ് അന്തരിച്ചു

ഹൂസ്റ്റണ്‍: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ-11 ദൗത്യത്തിലെ മൂവര്‍സംഘത്തില്‍ ഒരുവനായ മൈക്കല്‍ കൊളിന്‍സ്  അന്തരിച്ചു.കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാർത്ത പുറത്ത് വിട്ടത്. അ‍ർബുദത്തിന് ചികിത്സയിലായിരുന്നു 90കാരനായ ബഹിരാകാശ സഞ്ചാരി.

1963ല്‍ പതിനാല് ബഹിരാകാശയാത്രികരുടെ സംഘത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ ബഹിരാകാശത്തേക്ക് പറന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ ബഹിരാകാശ യാത്ര ജെമിനി 10ല്‍ ആയിരുന്നു.

മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തില്‍ എത്തിച്ച അപ്പോളോ 11ന്റെ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്ര. കാളിന്‍സ് ചന്ദ്രനുചുറ്റും ഭ്രമണപഥത്തില്‍ കഴിയുമ്‌ബോള്‍, നീല്‍ ആംസ്‌ട്രോങ്ങും ബസ്സ് ആല്‍ഡ്രിനും അപ്പോളോ ചാന്ദ്ര മൊഡ്യൂളില്‍ പുറപ്പെട്ടു അതിന്റെ ഉപരിതലത്തില്‍ ആദ്യത്തെ ലാന്‍ഡിംഗ് നടത്തി. രണ്ട് പേര്‍ ചന്ദ്രനലിറങ്ങുമ്പോള്‍ മൂന്നാമന്‍ കമാന്‍ഡ് മൊഡ്യൂളില്‍ തുടരേണ്ടത് അനിവാര്യതയായിരുന്നു

നാസയില്‍ നിന്ന് വിരമിച്ച ശേഷം ഭരണരംഗത്ത് ഒരു കൈ നോക്കിയെങ്കിലും ഉറച്ച് നിന്നില്ല. നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയം ഡയറക്ടറായും പ്രവര്‍ത്തിച്ചു.

ALSO WATCH:

 

Most Popular