Saturday, June 19, 2021
Home News International മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി

മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി

മ്യാന്‍മര്‍: മ്യാന്‍മറില്‍ വീണ്ടും പട്ടാള അട്ടിമറി സംഭവിച്ചതായി ഭരണകക്ഷിയായ എന്‍എല്‍ഡി പ്രതിനിധിയാണ് അറിയിച്ചത്. ഓങ്ങ്് സാങ്ങ് സൂചിയടക്കമുള്ള നേതാക്കളെ സൈന്യം തടവിലാക്കി. അതേസമയം തലസ്ഥാന നഗരിയില്‍ ടെലഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

മ്യാന്‍മറില്‍ പുതുതായ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് പട്ടാള അട്ടിമറി. നവംബര്‍ എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍നേട്ടമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മര്‍ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് സൂചി ഭരണകൂടത്തിന് യു.എന്‍ നേരത്തെ നല്‍കിയിരുന്നു. 2011 ലാണ് രാജ്യത്ത് പട്ടാളഭരണം അവസാനിക്കുന്നത്. അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്.

Most Popular