Friday, July 30, 2021
Home News International ആഢംബര കാര്‍ ദൂരെ പാര്‍ക്ക് ചെയ്ത് തെരുവില്‍ യാചന; യുവതിയെ പോലിസ് പൊക്കി

ആഢംബര കാര്‍ ദൂരെ പാര്‍ക്ക് ചെയ്ത് തെരുവില്‍ യാചന; യുവതിയെ പോലിസ് പൊക്കി

റബാത്ത്: പണവും ആഢംബര സൗകര്യങ്ങളമുണ്ടായിരിക്കേ തെരുവില്‍ ചായനയ്ക്കിറങ്ങിയ യുവതിയെ മൊറോക്കന്‍ പോലിസ് അറസ്റ്റ് ചെയ്തു. ഔറില്‍ തെരുവില്‍ യാചന നടത്തിയിരുന്ന യുവതിയാണ് പോലിസ് വലയിലായത്. സ്വന്തമായി ആഢംബര കാര്‍ ഉള്ള യുവതി അഗാദീര്‍ നഗര മധ്യത്തിലുള്ള ചെലവേറിയ അപാര്‍ട്ട്‌മെന്റിലാണ് ഉമ്മയോടും മക്കളോടുമൊപ്പം കഴിഞ്ഞിരുന്നത്.

ധാരാളിത്തം കാട്ടി ജീവിക്കാന്‍ പണം തികയാതെ വന്നതിനെ തുടര്‍ന്ന് അധികവരുമാനം കണ്ടെത്താനാണ് യുവതി യാചനയ്ക്കിറങ്ങിയത്. മെയ്യനങ്ങാതെ എളുപ്പത്തില്‍ പണം കണ്ടെത്താനുള്ള വഴി എന്ന നിലയിലായിരുന്നു യാചന തിരഞ്ഞെടുത്തത്. തന്റെ ആഢംബര കാര്‍ ആളുകള്‍ കാണാത്ത സ്ഥലത്ത് പാര്‍ക്ക് ചെയ്ത് പഴയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് യുവതി യാചനയ്‌ക്കെത്തിയിരുന്നതെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി.

യുവതിയെ അറിയുന്ന ചിലര്‍ ലക്ഷപ്രഭുവായ യാചകയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് പോലിസ് ഇടപെട്ടത്. യുവതി എന്താണ് ചെയ്തിരുന്നതെന്ന് തങ്ങള്‍ക്ക് പൂര്‍ണമായും അറിയില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

Most Popular