വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വന്നുകൊണ്ടിരിക്കേ ഇതിനെ തുരത്താന്‍ മൂന്നാമത്തെ വാക്സിന് ഡോസിന്റെ പരീക്ഷണം അമേരിക്കയില്‍ തുടങ്ങി. അമേരിക്കയില്‍ നിലവില്‍ അംഗീകരിക്കപ്പെട്ട വാക്സിനുകള്‍ കൊറോണ വൈറസിനെതിരേ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിന് കുറേക്കൂടി ശക്തമായ വാക്സിന് പതിപ്പ് വേണ്ടി വരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
നിലവിലുള്ള ഡോസുകളെ വെല്ലുവിളിച്ച് പുതിയ വകഭേദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ സ്വീകരിക്കാനുള്ള നടപടികള്‍ മോഡേണയും ഫൈസര്‍ ബയോണ്‍ടെകും തയ്യാറാക്കി വരുന്നുണ്ട്. നമ്മള് വൈറസിന്റെ മുന്നില്‍ സഞ്ചരിക്കണമെന്ന് മൊഡേണ വാക്സിന്റെ പുതിയ പതിപ്പ് തയ്യാറാക്കുന്ന പരീക്ഷണത്തിന് നേതൃത്വം നല്കുന്ന ഡോ. നാദിന്‍ റൗഫേല് പറഞ്ഞു.
അതേ സമയം, വാക്സിന്റെ പുതിയ പതിപ്പ് എപ്പോള്‍ വേണ്ടി വരുമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് തീര്‍ച്ചയില്ല. എന്നാല്‍, കോവിഡ് രോഗത്തെ എത്രയും വേഗം നിരുപദ്രവകാരിയായ ഒരു പനിയാക്കി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്ധര്‍.
ALSO WATCH