Wednesday, May 12, 2021
Home News International ദുരൂഹത നിറച്ച് ഏകശിലാപാളി; മൂന്നിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു

ദുരൂഹത നിറച്ച് ഏകശിലാപാളി; മൂന്നിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു

ന്യൂയോര്‍ക്ക്: നിഗൂഢതകള്‍ ഒളഇപ്പിച്ച് ഒരു ഏകശിലാപാളിയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ച. വീണ്ടും വിചിത്രമായൊരു ഏകശിലാപാളി (മോണോലിത്) കലിഫോര്‍ണിയയിലെ പൈന്‍ മലമുകളില്‍ പ്രത്യക്ഷപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന മൂന്നാമത്തെ ഏകശിലയാണിത്. വെള്ളികൊണ്ട് നിര്‍മിച്ച പാളി 10 അടി ഉയരവും ഒന്നരയടി വീതിയുമുള്ളതാണ്.

യുഎസിലെ യൂട്ടായില്‍ നവംബര്‍ 12നാണ് ആദ്യമായി ഇതു പ്രത്യക്ഷപ്പെട്ടത്. ലോകശ്രദ്ധ നേടിയ ഈ പാളി രണ്ടാഴ്ചയ്ക്കു ശേഷം 4 പേര്‍ ചേര്‍ന്ന് എടുത്തു മാറ്റുന്നതിന്റെ ഫോട്ടോ/വിഡിയോ ദൃശ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തന്നെയാണോ ഇതു സ്ഥാപിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. യൂട്ടായ്ക്കു ശേഷം യൂറോപ്യന്‍ രാജ്യമായ റുമേനിയയിലെ നീംറ്റ് പര്‍വതമേഖലയില്‍ പ്രാചീനമായ ഒരു കോട്ടയ്ക്കു സമീപം മറ്റൊരു ഏകശില പ്രത്യക്ഷപ്പെട്ടു. ഇതും പിന്നീട് അപ്രത്യക്ഷമായി.

ഇവ കലാകാരന്‍മാരുടെ സൃഷ്ടികളോ അല്ലെങ്കില്‍ 1968 ല്‍ പുറത്തിറങ്ങിയ സ്‌പേസ് ഒഡീസി എന്ന ഹോളിവുഡ് ചിത്രത്തിന്റെ ആരാധകരോ ഒപ്പിച്ച പണിയാണെന്നാണ് അധികൃതരുടെ ഭാഷ്യം. എന്തായാലും നിഗൂഢസിദ്ധാന്തക്കാര്‍ക്ക് പുതിയ കഥാതന്തുവായി ഈ ഏകശിലാപാളി.

Most Popular