ലണ്ടന്‍: ബ്രിട്ടനില്‍ പ്രവാചക നാമം ഇടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2020ല്‍ മുഹമ്മദ്(Muhammad) എന്നു പേരിട്ട ബ്രിട്ടീഷ് കുഞ്ഞുങ്ങളുടെ എണ്ണം(name for male British babies) അഞ്ചാം സ്ഥാനത്താണെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് വെളിപ്പെടുത്തി.
അക്ഷരങ്ങളില്‍ ചെറിയ വ്യത്യാസമുള്ള Mohammed, Mohammad എന്നീ പേരുകള്‍ 32ഉം 74ഉം സ്ഥാനങ്ങളിലുണ്ട്. ബ്രിട്ടനിലെ വ്യത്യസ്ഥ വംശങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും വരുന്ന മുസ്ലിംകള് മുഹമ്മദ് എന്ന നാമം ഇംഗ്ലീഷിലേക്ക് മാറ്റുമ്പോള്‍ വ്യത്യസ്ഥ അക്ഷരങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പ്രവാചകനോടുള്ള സ്നേഹം തന്നെയാണ് എല്ലാവരെയും ഈ പേരിടാന്‍ പ്രേരിപ്പിക്കുന്നത്.
നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് അക്ഷരങ്ങളുടെ അടിസ്ഥാനത്തിലാണ് പേരുകള്‍ തരംതിരിക്കുന്നത്. വ്യത്യസ്ഥ സ്പെല്ലിങുകളോട് കൂടിയ മുഹമ്മദ് എന്ന മറ്റു പേരുകള്‍ കൂടി ചേര്‍ത്താല്‍ ബ്രിട്ടനില്‍ മുഹമ്മദ് എന്ന് പേരിന്റെ സ്ഥാനം ഇനിയും മുകളിലെത്തുമെന്നാണ് കണക്ക്.
മറ്റ് മുസ്ലിം പേരുകളായ ഇബ്രാഹിം, യൂസുഫ് എന്നീ മുസ്ലിം പേരുകളും ബ്രിട്ടനില്‍ ആദ്യ 100 സ്ഥാനങ്ങളിലുണ്ട്. 1996 മുതല്‍ ഈ മൂന്ന് പേരുകളും ബ്രിട്ടനില്‍ ക്രമേണ വര്‍ധിച്ചുവരുന്നതായാണ് കണക്ക്.
മൂന്ന് അബ്രഹാമിക് മതങ്ങള്‍ക്കും പ്രധാനപ്പെട്ട നോഹ(നൂഹ്) എന്ന പേര് ബ്രിട്ടനില്‍ നാലാം സ്ഥാനത്താണ്. ജോര്‍ജ്, ഒലിവര്‍, ആര്‍തര്‍ എന്നിവയാണ് ബ്രിട്ടനില്‍ ഏറ്റവും ജനപ്രിയമായ മൂന്ന് പേരുകള്‍. വില്ല്യം രാജകുമാരന്റെ മൂത്ത കുട്ടിയുടെ പേര് ജോര്‍ജ് എന്നാണ്. ആര്‍തര്‍ മൂന്നാമത്തെ കുട്ടിയുടെ മിഡില്‍ നെയിം ആണ്.
ALSO WATCH