Sunday, December 4, 2022
HomeNewsInternationalജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകം: പൊലീസ് ഓഫീസര്‍ക്ക് ഇരുപത്തിരണ്ടര വര്‍ഷം തടവ് ശിക്ഷ

ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകം: പൊലീസ് ഓഫീസര്‍ക്ക് ഇരുപത്തിരണ്ടര വര്‍ഷം തടവ് ശിക്ഷ

മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ പൊലീസ് ഓഫീസര്‍ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. “അതീവമായ ക്രൂരത” യാണ് ഷോവിന്‍ കാണിച്ചതെന്ന് ജഡ്ജി പറഞ്ഞു. മി​നി​യാ​പോ​ളീ​സ് ജി​ല്ലാ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. അ​ധി​കാ​ര ദു​ര്‍​വി​ന​യോ​ഗ​ത്തി​നും ക്രൂ​ര​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ശി​ക്ഷ​യെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

2020 മേ​യ് 25നു ​വൈ​കു​ന്നേ​രം മി​ന്ന​സോ​ട്ട സം​സ്ഥാ​ന​ത്തെ മി​നി​യാ​പോ​ളീ​സ് ന​ഗ​ര​ത്തി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഫ്ളോ​യ്ഡ്(46) കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വി​ടു​ത്തെ ഒ​രു ക​ട​യി​ല്‍ സി​ഗ​ര​റ്റ് വാ​ങ്ങി ന​ല്കി​യ 20 ഡോ​ള​ര്‍ നോ​ട്ട് വ്യാ​ജ​മാ​ണെ​ന്നു സം​ശ​യി​ച്ച്‌ ക​ട​ക്കാ​ര​ന്‍ പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. കീ​ഴ​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഡെ​റി​ക് ഷോ​വി​ന്‍ ഫ്ളോ​യ്ഡി​നെ റോ​ഡി​ല്‍ ക​മി​ഴ്ത്തി​ക്കി​ട​ത്തി ക​ഴു​ത്തി​ല്‍ മു​ട്ടു​കു​ത്തി​നി​ന്ന​ത് ഒ​ന്‍​പ​തു മി​നി​റ്റി​ല​ധി​ക​മാ​ണ്.

ശ്വാ​സം മു​ട്ടു​ന്ന​താ​യി ഫ്ളോ​യ്ഡ് ആ​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നു. ദൃ​ക്സാ​ക്ഷി​ക​ള്‍ അ​ദ്ദേ​ഹ​ത്തെ വി​ടാ​ന്‍ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഷോ​വി​ന്‍ ചെ​വി​ക്കൊ​ണ്ടി​ല്ല. ആം​ബു​ല ന്‍​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും ഫ്ളോ​യ്ഡ് നി​ശ്ച​ല​നാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം അ​ദ്ദേ​ഹം മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. നാല്‍പ്പത്തിയാറുകാരനായ ജോര്‍ജ്ജ് ഫ്ലോയിഡന്റെ കൊലപാതകത്തില്‍ അമേരിക്കയിലുടനീളം വന്‍പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.

 

Most Popular