News Flash
X
ഫസ്റ്റ് ക്ലാസ് പാസഞ്ചര്‍ക്ക് മുസ്ലിം യുവതിയുടെ സാന്നിദ്ധ്യം ബുദ്ധിമുട്ട്; അമേരിക്കന്‍ വിമാനത്തില്‍ നിന്നും യുവതിയെ പുറത്താക്കി

ഫസ്റ്റ് ക്ലാസ് പാസഞ്ചര്‍ക്ക് മുസ്ലിം യുവതിയുടെ സാന്നിദ്ധ്യം ബുദ്ധിമുട്ട്; അമേരിക്കന്‍ വിമാനത്തില്‍ നിന്നും യുവതിയെ പുറത്താക്കി

personSJ access_timeThursday November 19, 2020
HIGHLIGHTS
അമാനി അല്‍ ഖതേബ് എന്ന 29 കാരിക്കാണ് വിമാനത്തില്‍ വിവേചനം നേരിടേണ്ടി വന്നത്. ആക്ടിവിസ്റ്റും അറിയപ്പെടുന്ന ബ്ലോഗറുമാണ് ന്യൂജഴ്സിയില്‍ താമസിക്കുന്ന അമാനി.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്ലിം യുവതിയെ പുറത്താക്കി. അമാനി അല്‍ ഖതേബ് എന്ന 29 കാരിക്കാണ് വിമാനത്തില്‍ വിവേചനം നേരിടേണ്ടി വന്നത്.വിമാനത്തിലെ ഫസ്റ്റ് ക്ലാസ് പാസഞ്ചര്‍മാരിലൊരാള്‍ ഇവരുടെ സാന്നിധ്യം തനിക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഇവരെ വിമാനത്തില്‍ നിന്നും പുറത്താക്കിയത്. ന്യൂമാര്‍ക്കില്‍ നിന്നും ഷാര്‍ലെറ്റിലേക്ക് യാത്ര ചെയ്യാനിരുന്നതായിരുന്നു ഇവര്‍.

തന്നെ വിമാനത്തില്‍ നിന്നും പുറത്താക്കുന്നതിന്റെ വീഡിയോ ഇവര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഫസ്റ്റ് ക്ലാസ് യാത്രക്കാരന് ഈ സ്ത്രീയുടെ സാന്നിധ്യം ബുദ്ധിമുട്ടായതിനാല്‍ ക്യാപ്റ്റന്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് തന്നെ പുറത്താക്കിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നത്. അതേസമയം പ്രീ ചെക്കിനിടയില്‍ തന്നെ യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് യുവതി ആരോപിച്ചിരുന്നു.

സംഭവത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.തനിക്കെതിരെ വംശീയാധിക്ഷേപമാണ് നടന്നത്. താനാണ് ഫസ്റ്റ് ക്ലാസ് യാത്രക്കാരനില്‍ നിന്നും അധിക്ഷേപം നേരിട്ടത്. എന്നിട്ടും അയാളുടെ വാക്കുകള്‍ മാത്രമായിരുന്നു അവര്‍ മുഖവിലക്കെടുത്തത്. ഒന്നുകില്‍ അയാളെയോ അല്ലെങ്കില്‍ രണ്ടുപേരേയുമോ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അമാനി പറഞ്ഞു.

ആറുമണിക്കൂറോളം അമാനി പൊലീസ് കസ്റ്റഡിയിലായിരുന്നു. യാത്ര വൈകിയതില്‍ അമാനിക്കെതിരെ അന്വേഷണത്തിന് എയര്‍ലൈന്‍സ് ഉത്തരവിട്ടിട്ടുണ്ട്. ആക്ടിവിസ്റ്റും അറിയപ്പെടുന്ന ബ്ലോഗറുമാണ് ന്യൂജഴ്സിയില്‍ താമസിക്കുന്ന അമാനി.

SHARE :
folder_openTags
content_copyCategory