Friday, September 17, 2021
Home News International ഫോ​​ട്ടോ എ​ടു​ക്കാ​ന്‍ ശി​രോ​വ​സ്​​ത്രം അ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി ന്യൂ​യോ​ര്‍​ക്​ പൊ​ലീ​സ്​ അ​വ​സാ​നി​പ്പി​ച്ചു

ഫോ​​ട്ടോ എ​ടു​ക്കാ​ന്‍ ശി​രോ​വ​സ്​​ത്രം അ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി ന്യൂ​യോ​ര്‍​ക്​ പൊ​ലീ​സ്​ അ​വ​സാ​നി​പ്പി​ച്ചു

ന്യൂയോര്‍ക്: അറസ്റ്റിലാവുന്നവരുടെ ഫോട്ടോ എടുക്കുന്നതിന്റെ പേരില്‍ മതപരമായ ശിരോവസ്ത്രങ്ങള്‍ അഴിപ്പിക്കുന്ന നടപടി ന്യൂയോര്‍ക് പൊലീസ് അവസാനിപ്പിച്ചു. രണ്ടു മുസ്‌ലിം വനിതകളും മനുഷ്യാവകാശ സംഘടനയുമാണ് ഇതു സംബന്ധിച്ച് ഹരജി നല്‍കിയിരുന്നത്. ഫെഡറല്‍ നിയമ വിഭാഗമാണ് ഇതു സംബന്ധിച്ച ഹരജികള്‍ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍, മുഖത്തിന്റെ പ്രത്യേകതകള്‍ മറയ്ക്കപ്പെടാതെയുള്ള ഹിജാബ്, മറ്റു മതപരമായ തലപ്പാവുകള്‍ എന്നിവ അഴിപ്പിക്കാതെത്തന്നെ പടമെടുക്കാവുന്നതാണെന്ന് ഹരജി തീര്‍പ്പാക്കിയ ഉത്തരവില്‍ പറയുന്നു. മതവിശ്വാസങ്ങള്‍ ബഹുമാനിക്കപ്പെടുന്ന മികച്ച പരിഷ്‌കാരമാണിതെന്ന് ന്യൂയോര്‍ക് നഗര നിയമവകുപ്പ് അഭിപ്രായപ്പെട്ടു.

Most Popular