Friday, June 18, 2021
Home News International നൈജീരിയന്‍ സൈനികമേധാവി ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു

നൈജീരിയന്‍ സൈനികമേധാവി ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു

നൈജീരിയന്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇബ്രാഹിം അത്താഹിറുവും മറ്റ് 10 സൈനിക ഓഫിസര്‍മാരും വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ചയാണ് അപകടമുണ്ടായത്. വിമാനം കദുന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കവേ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിശദീകരണം.

അപകടത്തിന്റെ കൃത്യമായ കരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് യെരിമ പറഞ്ഞു. കൊല്ലപ്പെട്ട മറ്റ് സൈനിക ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

സൈനിക നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് മുഹമ്മദു ബുഹാരി ഈ വര്‍ഷം ജനുവരിയിലാണ് അത്താഹിറുവിനെ സൈനിക മേധാവിയായി നിയമിച്ചത്. ബോകോ ഹറാം ഉള്‍പ്പെടെയുള്ള സാധുധ വിഭാഗങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു നടപടി.
ALSO WATCH

Most Popular