Friday, May 14, 2021
Home News International കിം പറഞ്ഞത് നേര് തന്നെ; ഉത്തര കൊറിയയെ കോവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

കിം പറഞ്ഞത് നേര് തന്നെ; ഉത്തര കൊറിയയെ കോവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോവിഡിനെ കുറിച്ച് അവകാശപ്പെട്ടത് ശരിവച്ച് ലോകാരോഗ്യ സംഘടന. ഉത്തരകൊറിയിയില്‍ ഇതുവരെ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 29 വരെ 10,462 പേരെ പരിശോധിച്ചെങ്കിലും ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്നാണ് കോവിഡ് വ്യാപനം സംബന്ധിച്ച പ്രതിവാര റിപ്പോര്‍ട്ടില്‍ ഡബ്യൂഎച്ച്ഒ പറയുന്നത്.

കോവിഡ് ലക്ഷണങ്ങളുള്ള 5,368പേരില്‍ എട്ടുപേര്‍ വിദേശികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ഉത്തര കൊറിയയുടെ തിളക്കമാര്‍ന്ന വിജയമാണെന്ന് കിം ജോങ് ഉന്‍ അവകാശപ്പെട്ടിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിന് ചേര്‍ന്നു പ്രവര്‍ത്തിച്ച പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയെയും തീരുമാനങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച ജനങ്ങളെയും കിം അഭിനന്ദിച്ചിരുന്നു.

അയല്‍രാജ്യങ്ങളില്‍ രോഗം കണ്ടെത്തിയതിനു പിന്നാലെ ഉത്തരകൊറിയ അതിര്‍ത്തികള്‍ അടയ്ക്കുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കോവിഡ് സ്ഥിരീകരിക്കുന്നവരെ വെടിവെച്ച് കൊല്ലുകയാണെന്നാണ് കിമ്മിന്റെ ശത്രുക്കളും ചില മാധ്യമങ്ങളും ആരോപിക്കുന്നത്.


 

Most Popular