മാസ്കും നിയന്ത്രണങ്ങളുമില്ല; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബ്രിട്ടൻ

ബ്രിട്ടണ്‍:ബ്രിട്ടണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. മാസ്ക്, സാമൂഹിക അകലം തുടങ്ങി കൊവിഡിന്‍്റേതായി ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. യുകെ സര്‍ക്കാരിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എഎഫ്പി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസുകൾ അരലക്ഷത്തിന് മുകളിൽ കടക്കുമ്പോഴും നിയന്ത്രണങ്ങൾ പൂർണമായും നീക്കിയ നടപടിക്കെതിരെ ആരോഗ്യ പ്രവർത്തകരും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

നൈറ്റ് ക്ലബുകള്‍ക്കും ഇന്‍ഡോര്‍ ക്ലബുകള്‍ക്കുമൊക്കെ തുറന്നുപ്രവര്‍ത്തിക്കാം. സാമൂഹിക അകലമോ പരിമിതമായ ആളുകളോ ആവശ്യമില്ല. മാസ്ക് അണിയുന്നതും വര്‍ക്ക് ഫ്രം ഹോമും ഒഴിവാക്കി. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ആളുകളും വാക്സിന്‍ സ്വീകരിച്ചതിനാലാണ് ഇളവ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ ഒരിക്കലും നല്‍കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.