സ്റ്റോക്കോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പോള്‍ ആര് മില്‍ഗ്രോമും റോബര്‍ട്ട് ബി വില്‍സണും പങ്കിട്ടു. ലേല സിദ്ധാന്തങ്ങളിലെ പരിഷ്കാരങ്ങളും പുതിയ ലേല രീതികളുടെ കണ്ടുപിടിത്തങ്ങള്‍ക്കുമാണ് പുരസ്കാരം.
ലേല നടപടികളിലെ പുതിയ രീതികള്‍ ലോകമെങ്ങും വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും നികുതിദായകര്‍ക്കും പ്രയോജനപ്രദമായതായി പുരസ്കാര കമ്മിറ്റി വിലയിരുത്തി. 2019ലെ പുരസ്കാരം ഇന്ത്യന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് മുഖര്‍ജി, എസ്തേര്‍ ഡുഫ്ലോ, മൈക്കല്‍ ക്രെമെര്‍ എന്നിവര്‍ക്കായിരുന്നു.
സ്വര്‍ണമെഡലിനൊപ്പം 1.1 ദശലക്ഷം യുഎസ് ഡോളറാണ് പുരസ്്കാരത്തുക. നോര്‍വെയിലെ ഓസ്ലോയില്‍ ഡിസംബര്‍ 10ന് ആല്‍ഫ്രെഡ് നൊബേലിന്റെ ചരമ വാര്‍ഷികത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.