വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്

medicine nobel prize

സ്റ്റോക്കോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണു പുരസ്‌കാരം. യുഎസ് പൗരന്മാരായ ഹാര്‍വി ആള്‍ട്ടര്‍, ചാള്‍സ് റൈസ്, ബ്രിട്ടീഷ് പൗരന്‍ മൈക്കിള്‍ ഹഫ്ടന്‍ എന്നിവരാണു പുരസ്‌കാരം പങ്കിട്ടത്.

കരളിനെ സാരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് രോഗത്തെ പ്രതിരോധിക്കാന്‍ മൂവര്‍ സംഘത്തിന്റെ കണ്ടുപിടിത്തം സഹായകരമായെന്നു ജൂറി വിലയിരുത്തി.