അഫ്ഗാന്‍ പ്രതിസന്ധി; ഒഐസിയുടെ പ്രത്യേക യോഗം ഞായറാഴ്ച്ച

OIC

ജിദ്ദ: അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍(ഒഐസി) ഞായറാഴ്ച്ച ജിദ്ദയില്‍ പ്രത്യേക യോഗം ചേരും. സൗദി അറേബ്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് യോഗം ചേരുന്നതെന്ന് ഒഐസി സെക്രട്ടറി ജനറല്‍ യൂസുഫ് ബിന്‍ അഹ്‌മദ് അല്‍ ഉതൈമീന്‍ അറിയിച്ചു.

ഒഐസി രാജ്യങ്ങളിലെ അംബാസഡര്‍മാരും സ്ഥിരം പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. അതിവേഗം മാറിവരുന്ന അഫ്ഗാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയുള്ളതാണ് അസാധാരണ യോഗം.