Thursday, January 27, 2022
HomeSpecialHealth Scanഒമിക്രോണ്‍ മുന്‍ വകഭേദങ്ങളുടെ അത്ര മാരകമല്ലെന്ന് പഠനം

ഒമിക്രോണ്‍ മുന്‍ വകഭേദങ്ങളുടെ അത്ര മാരകമല്ലെന്ന് പഠനം

ലണ്ടന്‍: രോഗിയെ ഗുരുതരാവസ്ഥയില്‍ എത്തിക്കാനുള്ള ഒമിക്രോണിന്റെ ശേഷി കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാള്‍ കുറവാണെന്ന് ബ്രിട്ടനിലും ദക്ഷിണ ആഫ്രിക്കയിലും നടന്ന പ്രാഥമിക പഠനങ്ങള്‍. ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം മറ്റ് വകഭേദങ്ങളേക്കാള്‍ 30 ശതമാനം മുതല്‍ 70 ശതമാനം വരെ കുറവാണ്. എന്നാല്‍, രോഗം അതിവേഗം പടരുന്നു എന്നത് ആശങ്ക ഉളവാക്കുന്നതാണ്.

ബ്രിട്ടനില്‍ ആദ്യമായി ഒറ്റ ദിവസം ലക്ഷത്തിലേറെ കോവിഡ് കേസുകളായി റിപോര്‍ട്ട് ചെയ്തത്.

സ്‌കോട്ട്‌ലന്റില്‍ നടന്ന പഠനത്തില്‍ കോവിഡ് ബാധിച്ചവരുടെയും കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെയും എണ്ണമാണ് കണക്കാക്കിയത്. ഡെല്‍റ്റയുടെ അത്ര മാരകമായിരുന്നെങ്കില്‍ ഒമിക്രോണ്‍ മൂലം ഇതിനകം 47 പേര്‍ ആശുപത്രിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 15 പേര്‍ മാത്രമാണ് നിലവില്‍ ആശുപത്രി ചികില്‍സ തേടിയത്.

അതേസമയം, രോഗം അതിവേഗം പടരുന്നത് കാര്യങ്ങള്‍ വഷളാക്കിയേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന മറ്റൊരു പഠനത്തിലും ഒമിക്രോണിന് പ്രഹര ശേഷി കുറവാണെന്ന് വ്യക്തമാക്കുന്നു. ഒമിക്രോണിനെ മുന്‍ കോവിഡ് തരംഗങ്ങളുമായോ നിലവില്‍ വ്യാപിക്കുന്ന മറ്റ് വകഭേദങ്ങളുമായോ താരതമ്യപ്പെടുത്തുമ്പോള്‍ ആശുപത്രി പ്രവേശനത്തില്‍ 70-80 ശതമാനം കുറവുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി.

Most Popular