Saturday, October 23, 2021
HomeNewsInternationalമലേഷ്യയിൽ മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് 200 ലധികം ആളുകൾക്ക് പരിക്ക്

മലേഷ്യയിൽ മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് 200 ലധികം ആളുകൾക്ക് പരിക്ക്

മലേഷ്യയിൽ മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് 200 ലധികം ആളുകൾക്ക് പരിക്ക്. നാല്പത്തിയേഴിലധികം ആളുകൾക്ക് ഗുരുതര പരിക്കേറ്റതായും 166 പേര്‍ക്ക് നിസാര പരിക്കേറ്റതായും പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് സൈനാല്‍ അബ്ദുല്ല പറഞ്ഞു.

മലേഷ്യന്‍ തലസ്ഥാനമായ കൊലാലംപൂരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിനരികെയുള്ള ഭൂഗര്‍ഭ ടണലിലാണ് സംഭവം. രാത്രി 8.45ഓടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിച്ച ട്രെയിനുകളിലൊന്ന് കാലിയായിരുന്നു. ഈ ട്രെയിന്‍ 213 യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്‍ട്രോള്‍ സെന്‍്ററില്‍ നിന്നുണ്ടായ ആശയവിനിമയത്തിലെ തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം ഗുരുതരമാണെന്ന് പ്രധാനമന്ത്രി മുഹ്‌യിദ്ദീന്‍ യാസിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Most Popular