കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ പോലിസുകാര്‍ക്കു നേരെ വാഹനമിടിച്ചു കയറ്റി; ഏഴുപേര്‍ക്കു പരിക്ക്

east jerusalem attack

ജറുസലേം: ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ച കിഴക്കന്‍ ജറുസലേമിലെ ശെയ്ഖ് ജര്‍റാഹ് പ്രദേശത്ത് ഫലസ്തീന്‍ യുവാവ് ഇസ്രായേല്‍ പോലിസുകാരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി. ഏഴ് പോലിസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരം. വാഹനമോടിച്ച യുവാവ് കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.പോലിസ് ഫലസ്തീന്‍ യുവാവിനു നേരെ വെടിയുതിര്‍ത്തതായാണ് റിപോര്‍ട്ട്. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ALSO WATCH