Thursday, December 2, 2021
HomeNewsInternationalഗസാ അതിര്‍ത്തിയില്‍ 12 വയസ്സുകാരനെ ഇസ്രായേല്‍ വെടിവച്ചു കൊന്നു

ഗസാ അതിര്‍ത്തിയില്‍ 12 വയസ്സുകാരനെ ഇസ്രായേല്‍ വെടിവച്ചു കൊന്നു

ഗസാ സിറ്റി: കഴിഞ്ഞയാഴ്ച്ച ഇസ്രായേല്‍-ഗസാ അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ ഇസ്രായേല്‍ സൈന്യം തലയിലേക്ക് വെടിയുതിര്‍ത്ത 12 വയസ്സുകാരന്‍ മരിച്ചു. ആഗസ്ത് 21ന് വെടിയേറ്റ ഹസന്‍ അബൂ അല്‍ നെയില്‍ ശനിയാഴ്ച്ചയാണ് മരിച്ചത്.

അല്‍ അഖ്‌സ മസ്ജിദ് കൊമ്പൗണ്ടില്‍ തീയിട്ടതിന്റെ 52ാം വാര്‍ഷിക ദിനത്തില്‍ ഈജിപ്തിന്റെയും ഇസ്രായേലിന്റെയും ഉപരോധത്തിനെതിരേ ഹമാസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അല്‍ നെയിലിന് വെടിയേറ്റത്. ഇസ്രായേല്‍ വെടിവയ്പ്പില്‍ 41 ഫലസ്തീന്‍കാര്‍ക്ക് പരിക്കേറ്റിരുന്നു.

അതിര്‍ത്തിയിലെ വേലിയില്‍ കയറിയ പ്രക്ഷോഭകര്‍ സൈന്യത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞുവെന്നാണ് ഇസ്രായേല്‍ ആരോപണം. സംഭവത്തില്‍ പരിക്കേറ്റ് ഹമാസ് സൈനിക വിഭാഗത്തിലെ അംഗം ബുധനാഴ്ച്ച മരിച്ചിരുന്നു. പ്രക്ഷോഭകരുടെ വെടിയേറ്റ ഒരു ഇസ്രായേലി സൈനികന്‍ ഗുരുതരാവസ്ഥയിലാണ്.

Most Popular