Friday, July 30, 2021
Home News International ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ ബോംബിട്ടു; എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ ബോംബിട്ടു; എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

ഗസാ സിറ്റി: ഗസാ നഗരത്തില്‍ ആറാം ദിവസവും ഇസ്രായേലിന്റെ ബോംബ് വര്‍ഷം തുടരുന്നു. ഇവിടെയുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബിട്ട ഇസ്രായേല്‍ സൈന്യം എട്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 10 പേരെ കൊലപ്പെടുത്തി.

ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ പലരും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇസ്രായേലിന് നേര്‍ക്ക് കൂടുതല്‍ റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ് തിരിച്ചടിച്ചു. തെക്കന്‍ ഇസ്രായേലി നഗരമായ അശ്കലോണിലും അഷ്‌ദോദിലും നിരവധി റോക്കറ്റുകള്‍ പതിച്ചു. എന്നാല്‍, ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.

മരണം 139 ആയി

israel attacked home
ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന തന്റെ വീട്ടില്‍ ബാക്കിയായ വസ്തുക്കള്‍ തിരയുന്ന ഫലസ്തീന്‍ യുവാവ്‌

തിങ്കളാഴ്ച്ച മുതല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതിനകം 39 കുട്ടികള്‍ ഉള്‍പ്പെടെ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അധിനിവേശത്തിനും ഗസയിലെ വ്യോമാക്രണത്തിനും എതിരേ പ്രതിഷേധിച്ച 13 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലും ഇസ്രായേല്‍ പോലിസും ഫലസ്തീന്‍ പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്.

എട്ട് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു
അതേസമയം, ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ തിരിച്ചടിയില്‍ ഇതുവരെ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഗസയില്‍ നിന്ന് നൂറുകണക്കിന് റോക്കറ്റുകളാണ് ഇസ്രായേലിന് നേര്‍ക്ക് തൊടുത്തുവിട്ടത്.

ആയിരങ്ങള്‍ പലായനം ചെയ്യുന്നു
israel bombing in gaza

സംഘര്‍ഷം രൂക്ഷമായതോടെ ഗസയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. ഇസ്രായേല്‍ ബോംബിങില്‍ നിന്ന് രക്ഷപ്പെടാന്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ വടക്കന്‍ ഗസയില്‍ യുഎന്‍ നടത്തുന്ന സ്‌കൂളിലെ ഷെല്‍ട്ടറില്‍ അഭയം തേടി. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം 10,000ഓളം ഫലസ്തീനികള്‍ ഗസയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്ന് യുഎന്‍ അറിയിച്ചു.

ഇന്ന് നഖ്ബ
naqba

സയണിസ്റ്റ് സായുധസംഘങ്ങള്‍ ഫലസ്തീനികളെ തങ്ങളുടെ വീടുകളില്‍ നിന്ന് ആട്ടിപ്പുറത്താക്കിയതിന്റെ 73ാം വാര്‍ഷികമാണ് ശനിയാഴ്ച്ച. നഖ്ബ(ദുരന്തം) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിഷേധ സംഗമങ്ങള്‍ നടക്കും.
ALSO WATCH

Most Popular