വെസ്റ്റ് ബാങ്ക്: വടക്കന്‍ ജറൂസലമിന് സമീപം ഫലസ്തീന് യുവതിയെ ഇസ്രയേല്‍ വെടിവെച്ച് കൊന്നു. ഖലന്ദിയ ചെക്ക്പോയിന്റിന് സമീപമാണ് 28കാരിയെ കൊലപ്പെടുത്തിയത്. വെസ്റ്റ് ബാങ്കിലെ ഫലസ്തീന് നിവാസികള്‍ക്ക് ജറൂസലമിലേക്ക് പോകുവാനുള്ള പ്രധാന ക്രോസിങ് പോയിന്റാണ് ഖലന്ദിയ. സ്വകാര്യ ഏജന്‍സികളെയാണ് ചെക്ക് പോയിന്റില്‍ കാവലിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഇസ്രായേല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.