ലണ്ടന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചെന്ന വാര്‍ത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബെ നിഷേധിച്ചു. ബ്രിട്ടീഷ് ടാബ്ലോയ്ഡ് ദി സണ്ണിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
അസ്വീകാര്യമായ വ്യാജ വാര്‍ത്ത എന്നാണ് ഇതേക്കുറിച്ച് പോഗ്ബെ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചത്. സണ്‍ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു. മതം മാറി മുസ്ലിമായ വ്യക്തിയാണ് പോഗ്ബെ.
പ്രവാചക കാര്‍ട്ടൂണ്‍ വിദ്യര്‍ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച ഫ്രഞ്ച് അധ്യാപകന് സാമുവല്‍ പാറ്റി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസിഡന്റ് മാക്രോണ്‍ കടുത്ത ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് ഇസ്ലാമിക ലോകത്ത് മുഴുവന്‍ ഫ്രാന്‍സിനെതിരേ അമര്‍ഷം പുകയുന്നതിനിടെയാണ് പോഗ്ബെ രാജിവച്ചെന്ന വാര്‍ത്ത വന്നത്.
Paul Pogba slams France retirement rumours as ‘fake news’