Monday, June 21, 2021
Home Special Health Scan ഫൈസര്‍ വാക്‌സിന്‍ 12 വയസ്സ് മുതല്‍ മുകളിലോട്ടുള്ള കുട്ടികള്‍ക്കും നല്‍കാന്‍ അംഗീകാരം

ഫൈസര്‍ വാക്‌സിന്‍ 12 വയസ്സ് മുതല്‍ മുകളിലോട്ടുള്ള കുട്ടികള്‍ക്കും നല്‍കാന്‍ അംഗീകാരം

വാഷിങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്‌സിന്‍ 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കും നല്‍കുന്നതിന് അമേരിക്ക അംഗീകാരം നല്‍കി. കുട്ടികള്‍ സ്‌കൂളിലേക്കു മടങ്ങാനിരിക്കേ വന്ന ഈ വാര്‍ത്ത രക്ഷിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്.

12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് 2 ഡോസ് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. വ്യാഴാഴ്ച്ച മുതല്‍ അമേരിക്കയില്‍ ഈ പ്രായക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങും.

ഭൂരിഭാഗം വാക്‌സിനുകളും നിലവില്‍ പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമാണ് നല്‍കുന്നത്. ഫൈസര്‍ വാക്‌സിന്‍ പല രാജ്യങ്ങളിലും 16 വയസ്സുവരെയുള്ളവര്‍ക്ക് കൊടുക്കുന്നുണ്ട്. കാനഡയില്‍ 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഈയിടെ തീരുമാനിച്ചിരുന്നു.

 

Most Popular