Thursday, September 23, 2021
Home News International കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തി: അവകാശ വാദവുമായി ചൈനീസ് അധികൃതർ

കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തി: അവകാശ വാദവുമായി ചൈനീസ് അധികൃതർ

കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് അധികൃതർ രംഗത്ത്. കൊവിഡിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന് ആഗോള തലത്തില്‍ ആവശ്യം ശക്തമായിരിക്കെയാണ് പുതിയ കണ്ടു പിടുത്തം. കോവിഡ് 19 വൈറസിനോടു ജനിതകമായി ഏറ്റവും അടുത്തു നില്‍ക്കുന്ന രണ്ടാമത്തെ വകഭേദമാണ് വവ്വാലുകളില്‍ കണ്ടെത്തിയതെന്നാണു റിപോര്‍ടുകള്‍. പലതരം വവ്വാലുകളില്‍ നിന്ന് ഗവേഷകര്‍ നോവല്‍ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു.

ഇതില്‍ സാര്‍സ് കോവ്-2വിനു സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നതായും ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ പറഞ്ഞു. വനങ്ങളില്‍ കാണപ്പെട്ട ചെറിയ വവ്വാലുകളില്‍ നിന്നു മേയ് 2019 മുതല്‍ നവംബര്‍ 2020 വരെയുള്ള കാലയളവിനിടെയാണ് സാംപിളുകള്‍ ശേഖരിച്ചതെന്നും ഗവേഷക വിദ്യാര്‍ഥികള്‍ പറഞ്ഞു. നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമായ വൈറസുകളോട് വളരെ സാദൃശ്യമുള്ള വൈറസിനെ ഇതില്‍ നിന്നു കണ്ടെത്താനായെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 2020ല്‍ തായ്ലന്‍ഡില്‍ നിന്നു ശേഖരിച്ച സാര്‍സ് കോവ്-2 വൈറസ് സാംപിളുമായി താരതമ്യം ചെയ്യുമ്ബോള്‍ വവ്വാലുകള്‍ക്കിടയിലെ വൈറസ് വ്യാപന സാധ്യത വ്യക്തമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ചില ഇടങ്ങളില്‍ ഇതു വളരെ ഉയര്‍ന്ന തോതില്‍ ആയിരിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Most Popular