Monday, October 25, 2021
HomeNewsInternationalഅഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചവരുടെ കൂടെ വിമാന കമ്പനി അധികൃതരുടെ ബന്ധുക്കളെയും അബൂദബിയിലേക്ക് കടത്തി; വന്‍ സുരക്ഷാ...

അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചവരുടെ കൂടെ വിമാന കമ്പനി അധികൃതരുടെ ബന്ധുക്കളെയും അബൂദബിയിലേക്ക് കടത്തി; വന്‍ സുരക്ഷാ വീഴ്ച്ച

കാബൂള്‍: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഒഴിപ്പിക്കുന്നതിനിടെ ഗുരുതര സുരക്ഷാ വീഴച്ച ഉണ്ടായതായി പരാതി. ഒഴിപ്പിക്കലിന്റെ മറവില്‍ അഫ്ഗാനിസ്താനിലെ സ്വകാര്യ വിമാനക്കമ്പനി അവരുടെ ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ അബൂദബിയിലേക്ക് കടത്തിയെന്നാണ് വിവരം. ഇത്തരത്തില്‍ ചുരുങ്ങിയത് 155 പേരെയെങ്കിലും കാം എയര്‍ അബൂദബിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.

അഫ്ഗാനില്‍ തുടരുന്ന മാധ്യമ പ്രവര്‍ത്തകരെയും യോഗ്യരായ മറ്റുള്ളവരെയും രാജ്യത്തിന് പുറത്തെത്തിക്കാനാണ് കാം എയര്‍ വിമാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, വിമാനത്തില്‍ ഒഴിഞ്ഞുകിടന്ന പകുതിയിലധികം സീറ്റുകളില്‍ അവസാന നിമിഷം വിമാന കമ്പനിയിലെ ഉന്നതരുടെ കുടുംബാംഗംങ്ങളെ കയറ്റുകയായിരുന്നു. വിമാനം യുഎഇയില്‍ എത്തിയശേഷം യുഎസ് വിദേശകാര്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വിവരം പുറത്ത് വന്നത്. സംഭവമറിഞ്ഞ് യുഎസ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളും യുഎഇ അധികൃതരും ഞെട്ടി.

വിമാനത്തിന്റെ രേഖകളിലില്ലാത്ത 150-ലധികം യാത്രക്കാരെ ഒരു സുരക്ഷാ പരിശോധനയും കൂടാതെ എത്തിച്ചത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാണ് വിവരം.

യാത്രക്കാരുടെ യഥാര്‍ത്ഥ പട്ടിക ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചുവെന്നും വിമാനം അബൂദബിയില്‍ ഇറങ്ങുന്നതുവരെ അധിക യാത്രക്കാരെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. എന്നാല്‍, കാം എയര്‍ ഉദ്യോഗസ്ഥര്‍ ഈ ആരോപണം നിഷേധിച്ചു. കമ്പനി ഒരിക്കലും യാത്രക്കാരെ തിരഞ്ഞെടുക്കുന്നില്ലെന്നും അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു.

‘അബൂദബിയിലേക്കും തബാസിലേക്കും (ഇറാന്‍) രണ്ട് വിമാനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലിസ്റ്റ് അനുസരിച്ച് തന്നെയാണ് യാത്രക്കാരെ കൊണ്ടുപോയത്. ഇനിയും ധാരാളം ആളുകള്‍ അഫ്ഗാനിസ്ഥാനില്‍ തുടരുന്നതിനാല്‍ ‘കാം എയര്‍’ കുടുംബങ്ങളെയും ബന്ധുക്കളെയും കടത്തിയെന്ന് അവര്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്,’ – കാം എയര്‍ സിഇഒ മുഹമ്മദ് ദാവൂദ് ഷെരീഫി ടോളോ ന്യൂസിനോട് പറഞ്ഞു.
ALSO WATCH

 

Most Popular