Sunday, October 24, 2021
HomeNewsInternationalഅമേരിക്കന്‍ പിന്മാറ്റത്തിന് ശേഷം കാബൂളില്‍ നിന്ന് ആദ്യവിമാനം; പറന്നുയര്‍ന്നത് ഖത്തര്‍ എയര്‍വേസ്

അമേരിക്കന്‍ പിന്മാറ്റത്തിന് ശേഷം കാബൂളില്‍ നിന്ന് ആദ്യവിമാനം; പറന്നുയര്‍ന്നത് ഖത്തര്‍ എയര്‍വേസ്

ദോഹ: താലിബാന്‍ അധികാരമേറ്റശേഷം കാബൂളില്‍ നിന്ന് ആദ്യ വാണിജ്യ വിമാനം പറന്നു. അമേരിക്കന്‍ സൈനികര്‍ പിന്‍വാങ്ങിയ ശേഷം അഫ്ഗാനിലെ കാബൂള്‍ ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആദ്യമായി പറന്നത് ഖത്തര്‍ എയര്‍വേസ് വിമാനമാണ്.

ഖത്തറിന്റെയും തുര്‍ക്കിയുടെയും സാങ്കേതിക സഹായത്തില്‍ വിമാനത്താവളം 90 ശതമാനവും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. വ്യാഴാഴ്ച്ച വിമാനം പറുന്നയര്‍ന്ന കാര്യം ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി സ്ഥിരീകരിച്ചു.

10 ദിവസം മുമ്പ് അവസാന അമേരിക്കന്‍ സൈനിക സംഘം മടങ്ങിയ ശേഷമുള്ള ആദ്യ യാത്ര വിമാനം കൂടിയായിരുന്നു ഇത്. വിമാനത്താവളത്തിന്റെ 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായതായി അഫ്ഗാനിലെ ഖത്തര്‍ അംബാസഡര്‍ മുതലാഖ് അല്‍ ഖഹ്താനി അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ദോഹയില്‍നിന്നും ദുരിതാശ്വാസ വസ്തുക്കളുമായെത്തിയ ഖത്തര്‍ എയര്‍വേസ് വിമാനമാണ് അമേരിക്കന്‍ പൗരന്മാരും അഫ്ഗാനികളും ഉള്‍പ്പെടെ 200ഓളം പേരുമായി തിരികെ പറന്നത്. ഇതോടെ അഫ്ഗാന്‍ പുതിയൊരു ചരിത്രത്തിലേക്ക് പറന്നു തുടങ്ങിയതായും രാജ്യം എത്രയും വേഗം സ്ാധാരണ നിലയിലേക്ക് മടങ്ങുമെന്നും താലിബാന്‍ വക്താവ് പ്രതികരിച്ചു.

 

Most Popular