Saturday, April 17, 2021
Home News International യുഎഇയില്‍ നിന്ന് യുകെയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവെച്ചു

യുഎഇയില്‍ നിന്ന് യുകെയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവെച്ചു

ദോഹ: യുഎഇയില്‍ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത് ഖത്തര്‍ എയര്‍വേയ്സ് താല്‍ക്കാലിക നിര്‍ത്തിവെച്ചതായി അറിയിച്ചു. അടുത്ത് ഏഴ് ദിവസത്തേക്ക് യുഎഇയില്‍ നിന്ന് യുകെയിലേക്കുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ, വാക്സീനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പുതിയ കൊറോണ വൈറസ് വകഭേദം പടരുമെന്നുള്ള യുകെ സര്‍ക്കാരിന്റെ ആശങ്കയെ തുടര്‍ന്നാണ് തീരുമാനം.

ഇതേ ട്വീറ്റില്‍ ദക്ഷിണാഫ്രിക്കയിലേക്കും റുവാണ്ടയിലേക്കുമുള്ള സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഇതേ പ്രസ്താവനയില്‍ വ്യക്തമാക്കി. ജിസിസി പൗരന്മാരെയും മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് മടങ്ങുന്ന റസിഡന്റ് പെര്‍മിറ്റ് ഉടമകളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇയില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്സുമായി ബുക്കിംഗ് ഉണ്ടെങ്കില്‍, കൂടുതല്‍ വിവരങ്ങള്‍ക്ക് http://qatarairways.com സന്ദര്‍ശിക്കുവാന്‍ ട്വീറ്ററിലൂടെ എയര്‍വേയ്‌സ് ആവശ്യപ്പെട്ടു.

Most Popular