Monday, September 27, 2021
Home News International വ്യാപാര ബന്ധം ശക്തമാക്കി ഖത്തറും ഇറാനും; തുറമുഖങ്ങള്‍ പരസ്പരം ഉപയോഗിക്കും

വ്യാപാര ബന്ധം ശക്തമാക്കി ഖത്തറും ഇറാനും; തുറമുഖങ്ങള്‍ പരസ്പരം ഉപയോഗിക്കും

ദോഹ: ഖത്തറും ഇറാനും വ്യാപാര ബന്ധം ഊര്‍ജിതമാക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഇതോടെ ഇരു രാജ്യങ്ങളുടെയും തുറമുഖങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിന് വഴിയൊരുങ്ങും. വ്യാപാര കേന്ദ്രങ്ങള്‍, വാണിജ്യ സഹകരണം, സംയുക്ത വ്യാപാര പ്രവര്‍ത്തക സമിതികള്‍ എന്നിവ രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിലാണ് ഒപ്പുവച്ചത്.

ഇസ്ഫഹാനില്‍ നടന്ന ഖത്തര്‍-ഇറാന്‍ സംയുക്ത ധന വാണിജ്യ സഹകരണ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി, ഇറാന്‍ ഊര്‍ജ മന്ത്രി ഡോ. റിസ അര്‍കാനിയന്‍ എന്നിവര്‍ സംബന്ധിച്ചു.

മരുന്ന്, വൈദ്യോപകരണങ്ങള്‍, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണത്തിന് ധാരണയായി. 2017ല്‍ ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ചതു മുതല്‍ ഖത്തറിന് ശക്തമായ പിന്തുണ നല്‍കി വരുന്ന രാജ്യമാണ് ഖത്തര്‍. അയല്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഖത്തറും ഇറാനും തമ്മിലുള്ള വ്യാപാരം വലിയ തോതില്‍ വര്‍ധിച്ചിരുന്നു.


 

Most Popular