Thursday, July 29, 2021
Home News International ബെയ്‌റൂത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് ഖത്തര്‍ ലഖ്‌വിയ ടീം എത്തി

ബെയ്‌റൂത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് ഖത്തര്‍ ലഖ്‌വിയ ടീം എത്തി

ദോഹ: സ്‌ഫോടനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ലബ്‌നാന്‍ ജനതയ്ക്ക് ഖത്തറില്‍ നിന്നുള്ള സഹായം ഒഴുകുന്നു. പൂര്‍ണ സജ്ജമായ രണ്ട് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ക്ക് പിന്നാലെ രക്ഷാ പ്രവര്‍ത്തനത്തിനായി ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേന(ലഖ്‌വിയ)യില്‍ നിന്നുള്ള പ്രത്യേക സംഘവും എത്തി.

അത്യാധുനിക ഉപകരണങ്ങള്‍ സഹിതമുള്ള ലഖ്‌വിയ ടീം ഇന്നലെ വൈകീട്ടോടെ ബെയ്‌റൂത്തിലെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സഹായമെത്തിക്കുന്നത്.

ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ചൊവ്വാഴ്ച്ചയുണ്ടായ സ്‌ഫോടനത്തില്‍ ഇതിനം 135 പേര്‍ മരിച്ചിട്ടുണ്ട്. 5000ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായ ദുരന്തത്തില്‍ കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണുണ്ടായത്.

Qatar sends search and rescue team to Beirut

Most Popular