Sunday, September 19, 2021
Home News International കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷ: ഖത്തറും തുര്‍ക്കിയും ചര്‍ച്ച നടത്തി

കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷ: ഖത്തറും തുര്‍ക്കിയും ചര്‍ച്ച നടത്തി

ദോഹ: ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനിയും തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കാവുസോഗ്ലുവും അങ്കാറയില്‍ കൂടിക്കാഴ്ച്ച നടത്തി. ഉഭയ കക്ഷി സഹകരണവും അഫ്ഗാനിസ്താനിലെ ഏറ്റവും പുതിയ സുരക്ഷാ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

കാബൂള്‍ അന്താരാഷ്ട്ര വിമാനത്തിലെ സാഹചര്യങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ പ്രധാന വിഷയമായത്. വിമാനത്താവളത്തിന്റെ സുരക്ഷയും സുഗമമായ വ്യോമഗതാഗതവും ഉറപ്പ് വരുത്തുന്നതിന് കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. അഫ്ഗാനിസ്താനില്‍ സുസ്ഥിര സമാധാനം സ്ഥാപിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് കൂടിക്കാഴ്ച്ച.

ഖത്തറും തുര്‍ക്കിയും തമ്മിലുള്ള സഹകരണമാണ് കാബൂള്‍ വിമാനത്താവളം തുറക്കുന്നതിലേക്കും അഫ്ഗാന് ലോകത്തിലേക്ക് വാതില്‍ തുറക്കുന്നതിനും സഹായിച്ചതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ആല്‍ഥാനി പറഞ്ഞു.

Most Popular