Thursday, August 5, 2021
Home News International പ്രണയനൈരാശ്യം; കാമുകിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് ഹൃദയം പാചകം ചെയ്ത് തിന്ന കേസ് വിചാരണയ്ക്ക്

പ്രണയനൈരാശ്യം; കാമുകിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് ഹൃദയം പാചകം ചെയ്ത് തിന്ന കേസ് വിചാരണയ്ക്ക്

ലണ്ടന്‍: പ്രണയബന്ധം തകര്‍ന്നതിലെ വൈരാഗ്യത്തില്‍ മുന്‍ കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വിചാരണ പുനരാരംഭിച്ചു. സംഭവം നടന്നത് 2014ല്‍ യുകെയിലെ ഇന്ത്യാനയിലാണ്. കാമുകിയെ കൊലപ്പെടുത്തിയിട്ടും അരിശം തീരാഞ്ഞ് ഹൃദയവും തലച്ചോറും പാചകം ചെയ്ത് തിന്നുകയും ചെയ്തു. പിടിയിലായ പ്രതി ജോസഫ് ഒബെര്‍ഹെന്‍സ്ലിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഇത്രയും കാലം. ഇയാളുടെ ആശുപത്രിവാസം അവസാനിച്ചതേടെ വിവാദമായ കൊലപാതകത്തിന്റെ വിചാരണ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.

40കാരനായ ഇയാള്‍ക്കെതിരെ കൊലപാതകം, ബലാല്‍സംഗം, മൃതദേഹത്തിനോടുള്ള പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതക സമയത്ത് ഇയാള്‍ക്ക് 36 വയസ്സും കാമുകിക്ക് 46 വയസ്സുമായിരുന്നു. വീട് അതിക്രമിച്ചു കയറി കാമുകിയെ ബലാല്‍സംഗം ചെയ്യുകയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി , തലച്ചോറടക്കം പാകം ചെയ്ത് കഴിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Most Popular