Wednesday, September 22, 2021
Home News International സൈന്യത്തെ പുനസംഘടിപ്പിക്കുന്നതിന് മുന്‍ഗണനയെന്ന് അഫ്ഗാന്‍ പ്രസിഡന്റ്; പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച തുടരും

സൈന്യത്തെ പുനസംഘടിപ്പിക്കുന്നതിന് മുന്‍ഗണനയെന്ന് അഫ്ഗാന്‍ പ്രസിഡന്റ്; പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച തുടരും

കാബൂള്‍: താലിബാന്‍ ആക്രമണം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ സൈന്യത്തെ പുനസംഘടിപ്പിക്കുന്നതിനാമ് മുന്‍തൂക്കമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി. ശനിയാഴ്ച ടി.വിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ പ്രതിരോധ സേനയെ പുനഃസംഘടിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട നീക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് രാജിക്കൊരുങ്ങുകയാണെന്നും രാജ്യം വിട്ടേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, രാജിവെക്കുന്നത് സംബന്ധിച്ച സൂചനകളൊന്നും, എഴുതി വായിച്ച പ്രസംഗത്തില്‍ ഉണ്ടായില്ല. യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. ഇതിനായി, രാജ്യത്തെ ജനങ്ങളുമായും വിവിധ വിഭാഗങ്ങളും വിദേശരാജ്യങ്ങളുമായും ചര്‍ച്ച നടക്കുകയാണ്.

ഒരു ചരിത്ര ദൗത്യമെന്ന നിലയില്‍, ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഈ യുദ്ധം ഇനിയും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകാന്‍ താന്‍ സമ്മതിക്കില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വടക്കന്‍ അഫ്ഗാനിസ്താനിലെ പ്രധാന നഗരമായ മസാറെ ശരീഫിന് നേരരെ ശനിയാഴ്ച്ച താലിബാന്‍ കനത്ത ആക്രമണം നടത്തി. വടക്കും പടിഞ്ഞാറും തെക്കുമുള്ള ഭൂരിഭാഗം നഗരങ്ങളും മൂന്നാഴ്ച്ചയ്ക്കിടെ നടത്തിയ അതിവേഗ നീക്കത്തില്‍ കീഴടക്കിയ താലിബാന്‍ അധികം വൈകാതെ കാബൂളിലേക്കു നീങ്ങുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ കാബൂളില്‍ നിന്ന് ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

എന്നാല്‍, തലസ്ഥാനമായ കാബൂളും താലിബാന്‍ കീഴടക്കുന്നതോടെ അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കുമെന്നും വലിയൊരു മാനുഷിക ദുരന്തത്തിനാവും ലോകം സാക്ഷ്യം വഹിക്കുകയയെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്‍കി.
Regrouping the military ‘a top priority’, Afghan president says
ALSO WATCH

Most Popular