Thursday, June 30, 2022
HomeNewsInternationalറഷ്യയില്‍ ഒരു ദിവസം മാത്രം 1000ലേറെ കോവിഡ് മരണം; ഇതാദ്യം

റഷ്യയില്‍ ഒരു ദിവസം മാത്രം 1000ലേറെ കോവിഡ് മരണം; ഇതാദ്യം

മോസ്‌ക്കോ: റഷ്യയില്‍(Russia) കോവിഡ് മഹാമാരി(covid19) തുടങ്ങിയതിന് ശേഷം ഇതാദ്യമായി ഒരു ദിവസം 1000ലേറെ പേര്‍ മരിച്ചു(1000 death). രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളൊന്നും ഇപ്പോഴില്ല. വാക്‌സിനേഷന്‍ നിലച്ചിരിക്കുകയാണ്.

ശനിയാഴ്ച്ച 1,002 മരണവും 33,208 പുതിയ കേസുകളുമാണ് റഷ്യയില്‍ റിപോര്‍ട്ട് ചെയ്തത്. റഷ്യയില്‍ ഇതുവരെ 31 ശതമാനം പേര്‍ മാത്രമാണ് പൂര്‍ണമായും വാക്‌സിനെടുത്തത്.

സാമ്പത്തിക മേഖല തകരാതിരിക്കുന്നതിന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതാണ് രോഗം ഇത്രയധികം പടരാന്‍ കാരണമായതെന്നാണ് റിപോര്‍ട്ട്. വാക്‌സിനേഷനില്‍ കാര്യമായ പുരോഗതി ഇല്ലാത്തതും രോഗബാധയ്ക്ക് കാരണമാണ്.

 

Most Popular