മലേറിയ മരുന്ന് കൊറോണയ്ക്ക് ഫലപ്രദം; പരീക്ഷണം വിജയമെന്ന് റഷ്യ

russia corona medicine

മോസ്‌കോ: മലേറിയക്കെതിരായ മരുന്ന് കൊറോണയ്‌ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന അവകാശവാദവുമായി റഷ്യന്‍ സ്‌പെഷ്യലിസ്റ്റുകള്‍. ഈ മരുന്ന കൊറോണയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് പുറമേ വൈറസ് പെരുകുന്നത് തടയുമെന്നും റഷ്യന്‍ വിദഗ്ധര്‍ പറയുന്നു.

ലോകമാകെ പടര്‍ന്നുപിടിച്ച കൊറോണയ്ക്ക് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ പല രാജ്യങ്ങളും ശ്രമിക്കുന്നതിനിടെ നിലവിലുള്ള മരുന്നുകള്‍ ചെറിയ മാറ്റങ്ങളോടെ പരീക്ഷിക്കുന്നതും പുരോഗമിക്കുന്നുണ്ട്.

മെഫ്‌ളോക്വിന്‍ എന്ന മരുന്ന്് കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഉപയോഗിക്കാമെന്നാണ് റഷ്യന്‍ ഫാര്‍മസിസ്റ്റുകള്‍ ശനിയാഴ്ച്ച അവകാശപ്പെട്ടത്. 1970 മുതല്‍ ഉപയോഗത്തിലുള്ള മരുന്നാണ് മെഫ്‌ളോക്വിന്‍. ഈ മരുന്ന് കൊറോണ വൈറസ് മനുഷ്യ കോശങ്ങളെ നശിപ്പിക്കുന്നതു തടയുകയും വൈറസ് പെരുകുന്നത് ഇല്ലാതാക്കുകയും ചെയ്യുമെന്ന് റഷ്യന്‍ ഫെഡറല്‍ മെഡിക്കല്‍ ബയോളജിക്കല്‍ ഏജന്‍സി(എഫ്എംബിഎ) വ്യക്തമാക്കി.

റഷ്യയുടെ അവകാശവാദത്തില്‍ എത്രത്തോളം കഴമ്പുണ്ടെന്നും ഈ മരുന്ന് എത്രത്തോളം ഫലപ്രദമാവുമെന്നും അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.

Russia presents Covid-19 treatment based on existing anti-malaria drug