ന്യൂഡൽഹി: കോവിഡ് മരുന്നായ ഗ്ലോബുലിന്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യത തേടി റഷ്യ. കമ്ബനി സി.ഇ.ഒ സെര്‍ജി ചെംസോവ് ഇക്കാര്യം സ്ഥിരീകരിച്ചു. ആരോഗ്യരംഗത്തെ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. ഇതില്‍ കോവിഡ് മരുന്നിന്റെ കൈമാറ്റവും ഉള്‍പ്പെടുന്നുവെന്ന സൂചനകളാണ് അദ്ദേഹം നല്‍കിയത്.
കോവിഡ് മുക്തരായവരില്‍ നിന്ന് ബ്ലെഡ് പ്ലാസ്മയില്‍ നിന്നും രണ്ട് ഡോസ് വാക്സിനെടുത്ത ആളുകളുടെ പ്ലാസ്മയില്‍ നിന്നും നിര്‍മിക്കുന്ന മരുന്നാണ് ഗ്ലോബുലിന്‍. ഈ മരുന്ന് ഉപയോഗിച്ചാല്‍ കോവിഡിനെതിരെയുള്ള ആന്റിബോഡി ശരീരത്തില്‍ പെട്ടെന്ന് ഉണ്ടാവുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.