Monday, October 25, 2021
HomeNewsInternationalറഷ്യയിൽ വിമാനം തകർന്ന് 15 മരണം

റഷ്യയിൽ വിമാനം തകർന്ന് 15 മരണം

മോസ്​കോ: റഷ്യയിൽ വിമാനം തകർന്ന് 15 മരണം. ആര്‍.ഐ.എ വാര്‍ത്ത ഏജന്‍സിയാണ് അപകടവിവരം റിപ്പോർട് ചെയ്തിരിക്കുന്നത്. പാരച്യൂട്ട്​ ജമ്പർമാരുമായി പോയ എല്‍-410 വിമാനമാണ് അപകടത്തിൽപെട്ടത്. 7 പേരെ രക്ഷപെടുത്തിയെന്നാണ് വിവരം, ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. റഷ്യയില്‍ ഏവിയേഷന്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പരിഷ്​കരിച്ചിട്ടുണ്ടെങ്കിലും പഴക്കം ചെന്ന വിമാനങ്ങള്‍ അപകടത്തില്‍ പെടുന്നത്​ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
സെപ്​റ്റംബര്‍ അവസാന വാരം റഷ്യയിലെ ഖബറോവക്‌സ് മേഖലയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. എന്‍-26 റഷ്യന്‍ വിമാനമായിരുന്നു തകര്‍ന്നത്​. ആറു പേരുമായി സഞ്ചരിച്ചിരുന്ന വിമാനം റഡാറില്‍നിന്നു കാണാതാവുകയായിരുന്നു.

 

Most Popular