
ഇറാന് തൊടുത്ത മിസൈല്‍ പതിച്ചത് സ്വന്തം യുദ്ധക്കപ്പലില്‍; 19 നാവികര്‍ മരിച്ചു
ടെഹ്റാന്: സൈനിക പരിശീലനത്തിനിടെ അബദ്ധത്തില്‍ മിസൈല്‍ മതിച്ച് 19 ഇറാന് നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ഒമാന്‍ കടലിടുക്കില്‍ നടന്ന സൈനിക പരിശീലനത്തിനിടെയാണ് അപകടമെന്ന് ഇറാന് സൈനിക വെബ്സൈറ്റ് അറിയിച്ചു.
At least a navy sailor has been killed & several injured in a naval accident on a light Iranian vessel in the Gulf of Oman on Sunday pic.twitter.com/2del4M6ZMw
— ISNA International (@Isna_Int) May 11, 2020
നാവിക സേനയുടെ ജാമറന്‍ എന്ന കപ്പലില്‍ നിന്ന് തൊടുത്ത മിസൈല്‍ കൊനാറക് എന്ന സപ്പോര്‍ട്ട് ഷിപ്പില്‍ പതിക്കുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് യുദ്ധക്കപ്പലില്‍ എത്ര പേര് ഉണ്ടായിരുന്നുവെന്നു വ്യക്തമല്ല.
40 പേര് മിസൈല്‍ വീണ് തകര്‍ന്ന യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. 20 പേര് കൊല്ലപ്പെട്ടതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Iranian army says missile hit support ship in ‘friendly-fire’ incident, killing at least 19 sailors and wounding 15.