Monday, September 27, 2021
Home News International ഈ വര്‍ഷം ഹജ്ജ് നടക്കും; സൗദി അറേബ്യ തീരുമാനം പ്രഖ്യാപിച്ചു

ഈ വര്‍ഷം ഹജ്ജ് നടക്കും; സൗദി അറേബ്യ തീരുമാനം പ്രഖ്യാപിച്ചു

ജിദ്ദ: കുറഞ്ഞ ആളുകള്‍ക്ക് മാത്രം അനുമതി നല്‍കി ഈ വര്‍ഷം ഹജ്ജ് കര്‍മം നടത്താന്‍ സൗദി അറേബ്യ തീരുമാനിച്ചു. വിവിധ രാജ്യക്കാരായ, സൗദിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായിരിക്കും അവസരം. വിദേശരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സൗദി അറേബ്യയിലുള്ളവര്‍ക്ക് ഹജിനെത്താമെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപന കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചും മറ്റു വ്യവസ്ഥകള്‍ പാലിച്ചുമായിരിക്കും ഹജ്ജ് നടത്തുക.

Most Popular