Monday, October 25, 2021
HomeNewsInternationalറഷ്യന്‍ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടു

മോസ്‌ക്കോ: റഷ്യന്‍ നഗരമായ പെര്‍മിലെ യൂനിവേഴ്‌സിറ്റിയില്‍ നടന്ന വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയാണ് വെടിവച്ചതെന്ന് ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 1,300 കിലോമീറ്റര്‍ അകലെയുള്ള പെര്‍മ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. അക്രമിയെ പോലിസ് അറസ്റ്റ് ചെയ്തു.

കുട്ടികള്‍ വെടിവയ്പ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിന്റെയും യൂനിവേഴ്‌സ്റ്റിയുടെ ഒന്നാംനിലയില്‍ നിന്ന് ചാടുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു. 60ഓളം കുട്ടികളുണ്ടായിരുന്ന ക്ലാസ് മുറിയിലേക്ക് കയറാനുള്ള അക്രമിയുടെ ശ്രമം വാതിലടച്ച് കസേരകളും മറ്റും ഉപയോഗിച്ച് ബാരിക്കേഡ് തീര്‍ത്താണ് മറ്റ് വിദ്യാര്‍ഥികള്‍ തടഞ്ഞത്.

സംഭവം നടക്കുന്ന സമയത്ത് 3,000ഓളം വിദ്യാര്‍ഥികള്‍ യൂനിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ഥിയെ വെടിവയ്പ്പിന് പ്രേരിപ്പിച്ച ഘടകമെന്താണെന്ന് വ്യക്തമായിട്ടില്ല.

Most Popular