Saturday, October 23, 2021
HomeEdiotrs Pickഅമ്മയെ കൊന്ന് പാചകം ചെയ്ത് കഴിച്ച മകന് തടവ്

അമ്മയെ കൊന്ന് പാചകം ചെയ്ത് കഴിച്ച മകന് തടവ്

മാഡ്രിഡ്: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ പാചകം ചെയ്തു കഴിച്ച യുവാവിന് ജയില്‍ ശിക്ഷയും പിഴയും. 2019ല്‍ സ്‌പെയിനിലാണ് സംഭവം. അമ്മയുടെ ശരീര ഭാഗങ്ങള്‍ വീട്ടില്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറിലാക്കി സൂക്ഷിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആല്‍ബെര്‍ട്ടോ സാഞ്ചസ് എന്ന 28 വയസ്സുകാരന്‍ അറസ്റ്റിലായത്. ആ സമയത്ത് താന്‍ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നുവെന്ന സാഞ്ചസിന്റെ വാദം കോടതി തള്ളി.

കൊലപാതകത്തിന് 15 വര്‍ഷം തടവും മൃതദേഹം വികൃതമാക്കിയതിന് അഞ്ച് മാസം തടവുമാണ് കോടതി വിധിച്ചത്. ഇതിന് പുറമേ സഹോദരന് നഷ്ടപരിഹാരമായി 73,000 ഡോളറും നല്‍കണം.

2019 ഫെബ്രുവരിയിലാണ് പോലിസ് കിഴക്കന്‍ മാഡ്രിഡില്‍ ഉള്ള സാഞ്ചസിന്റെ വീട്ടിലെത്തിയത്. 60 വയസ്സിനോട് അടുത്ത് പ്രായമുള്ള മരിയ സോല്‍ദാദ് ഗോമസിന് എന്തോ സംഭവിച്ചതായി സുഹൃത്ത് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പോലിസ് പരിശോധനയ്‌ക്കെത്തിയത്.

വഴക്കിനെ തുടര്‍ന്ന് സാഞ്ചസ് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുള്ള രണ്ടാഴ്ച്ചയ്ക്കിടെ അമ്മയുടെ ശരീര ഭാഗങ്ങള്‍ ഓരോന്നായി മുറിച്ചെടുത്ത് ഭക്ഷിച്ചു. കുറച്ച് വീട്ടിലെ പട്ടിക്കും കൊടുത്തിരുന്നു.

അമ്മയെ ആക്രമിച്ചതിന്റെ പേരില്‍ നേരത്തേ സാഞ്ചസിനെതിരേ കേസുണ്ടായിരുന്നു.

 

Most Popular