Saturday, July 31, 2021
Home Gulf ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്ക താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള നാഷനല്‍ ഓപറേഷന്‍സ് സെന്ററിന്റെ അറിയിപ്പില്‍ പറയുന്നു.

14 ദിവസത്തിനിടെ ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് ജൂലൈ 1ന് പുലര്‍ച്ചെ 1 മണി മുതല്‍ ശ്രീലങ്കയില്‍ ഇറങ്ങാനാവില്ല. ജൂലൈ 13 രാത്രി 11.59 വരെയാണ് നിയന്ത്രണമെന്ന് ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, മുകളില്‍ പറഞ്ഞ രാജ്യങ്ങള്‍ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിലക്ക് ബാധകമല്ല.

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ നൂറിലേറെ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപോര്‍ട്ട്.

നിയന്ത്രണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ദോഹില്‍ നിന്ന് കൊളംബോയിലേക്കുള്ള രണ്ട് വിമാനങ്ങളുടെ സമയം നേരത്തേയാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന ശ്രീലങ്കന്‍ പ്രവാസികളെ തീരുമാനം ദോഷകരമായി ബാധിക്കും.

Most Popular