Wednesday, June 23, 2021
Home News International റഷ്യയില്‍ നീല നിറത്തിലുള്ള പട്ടിക്കൂട്ടം

റഷ്യയില്‍ നീല നിറത്തിലുള്ള പട്ടിക്കൂട്ടം

മോസ്‌കോ: റഷ്യയിലെ നഗരത്തില്‍ കണ്ട നീല നിറത്തിലുള്ള തെരുവ് നായ്ക്കളുടെ കൂട്ടത്തിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഷെര്‍ഷിന്‍സ്‌ക് നഗരത്തില്‍ നിഷ്‌നി നോവ്‌ഗോരോഡ് പ്രദേശത്താണ് നീല നിറത്തിലുള്ള തെരുവ് നായ്ക്കളെ കണ്ടത്. സംഭവത്തില്‍ കോപ്പര്‍ സള്‍ഫേറ്റ് അടങ്ങിയ രാസമാലിന്യമാണ് നായ്ക്കളുടെ നീല നിറത്തിന് കാരണമെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫാക്ടറിയില്‍ ഉണ്ടായിരുന്ന കോപ്പര്‍ മാലിന്യമാകാം നായ്ക്കളുടെ നീലനിറത്തിന് കാരണമെന്ന് പ്ലാന്റിന്റെ മാനേജര്‍ ആന്‍ഡ്രി മിസ്‌ലിവെറ്റ്‌സ് പറഞ്ഞു.എന്നാല്‍ ആറുവര്‍ഷം മുമ്പ് പ്ലാന്റ് അടച്ച് പൂട്ടിയിരുന്നു. ഇതുവഴി നായ്ക്കള്‍ അലഞ്ഞുനടക്കുന്നത് പതിവാണ്. അപ്പോള്‍ അവര്‍ കോപ്പര്‍ സള്‍ഫേറ്റ് അടങ്ങിയ മാലിന്യത്തില്‍ തെരച്ചില്‍ നടത്തിയിരിക്കാം. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്ബും സമാനമായി നായ്ക്കളെ മറ്റു നിറങ്ങളില്‍ കണ്ടതായി കേട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഷെര്‍ഷിന്‍സ്‌ക് നഗര അധികൃതര്‍ നായ്ക്കളെ പിടികൂടി മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കാന്‍ തയ്യാറെടുക്കുകയാണ്. കാര്യം എന്തായാലും റഷ്യന്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ വികെയില്‍ നായ്ക്കളുടെ ചിത്രങ്ങളാണ് ചര്‍ച്ച വിഷയം.

Most Popular