Sunday, September 19, 2021
Home News International അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ സ്വര്‍ണക്കട്ടികളും 60 ലക്ഷം ഡോളറും

അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ സ്വര്‍ണക്കട്ടികളും 60 ലക്ഷം ഡോളറും

കാബൂള്‍: അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹിന്റെ വീട്ടില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും പണവും കണ്ടെടുത്തതായി താലിബാന്‍. 15 സ്വര്‍ണക്കട്ടികളും 60 ലക്ഷം ഡോളറുമാണ് കണ്ടെത്തിയതെന്ന് താലിബാന്‍ അധികൃതര്‍ അറിയിച്ചു. അംറുല്ല സാലിഹിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്ന് പറയുന്ന പണത്തിന്റെയും സ്വര്‍ണക്കട്ടികളുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ ശേഷം അംറുല്ല സാലിഹ് പഞ്ച്ശീറില്‍ അഭയം തേടിയിരുന്നു. അഹ്‌മദ് മസൂദിനൊപ്പം ദിവസങ്ങളോളം പഞ്ച്ശീറില്‍ പ്രതിരോധം തീര്‍ക്കാന്‍ അംറുല്ല സാലിഹും ഉണ്ടായിരുന്നതായാണ് റിപോര്‍ട്ട്. എന്നാല്‍, താലിബാന്‍ പഞ്ച്ശീര്‍ കീഴടക്കിയതിനു ശേഷം ഇരുവരെ കുറിച്ചും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Most Popular